Latest NewsIndiaNews

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ലക്നൗ: ഡല്‍ഹിയില്‍ യുവതിയെ കാറിടിച്ച ശേഷം കിലോമീറ്ററുകള്‍ വലിച്ചഴിച്ചതിന് സമാനമായ സംഭവം ഉത്തര്‍പ്രദേശിലും. ഹര്‍ദോയി ജില്ലയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കാറിടിച്ച ശേഷം ഒരുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കേതന്‍ കുമാര്‍ കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെ സൈക്കിളില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ സൈക്കിളില്‍ ഇടിച്ചതിന് പിന്നാലെ കുട്ടിയുടെ കാല്‍ കാറിന്റെ പുറകില്‍ കുടുങ്ങി. കാര്‍ കുട്ടിയെ ഇടിച്ചിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോയി.

സ്‌കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനുള്ള ദേഹപരിശോധന പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കുട്ടിയെ വലിച്ചിഴയ്ക്കുന്നത് കണ്ട നാട്ടുകാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ തയ്യാറായില്ല. തുടർന്ന് കാറിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ച് വാഹനം തടഞ്ഞ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button