
റിയാദ്: സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിനാണ് തീപിടിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിലാണ് തീപിടുത്തം ഉണ്ടായത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽ നിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
Read Also: ഓട്ടോ എക്സ്പോ 2023: നൂതന ഡ്രൈവർ അസിസ്റ്റൻസ് ടെക്നോളജിയുമായി ടാറ്റ മോട്ടോഴ്സ്
വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ട്രാഫിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments