ThrissurKeralaNattuvarthaLatest NewsNews

ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ഗു​രു​ത​ര പ​രി​ക്കേ​റ്റ വെ​ള്ളാ​ങ്ങ​ല്ലൂ​ർ ഇ​യ്യാ​നി വീ​ട്ടി​ൽ അ​നൂ​പ് (30), വെ​ള്ളാ​ങ്ങ​ല്ലൂ​ർ കാ​വു​ങ്ങ​ൽ വീ​ട്ടി​ൽ ര​മേ​ഷ് (38) എ​ന്നി​വ​രെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​​വേ​ശി​പ്പി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​മ്പാ​റ​യി​ൽ സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര പ​രി​ക്കേ​റ്റ വെ​ള്ളാ​ങ്ങ​ല്ലൂ​ർ ഇ​യ്യാ​നി വീ​ട്ടി​ൽ അ​നൂ​പ് (30), വെ​ള്ളാ​ങ്ങ​ല്ലൂ​ർ കാ​വു​ങ്ങ​ൽ വീ​ട്ടി​ൽ ര​മേ​ഷ് (38) എ​ന്നി​വ​രെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​​വേ​ശി​പ്പി​ച്ചു.

Read Also : സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ

തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ വൈ​കീ​ട്ട് അ​ഞ്ച് മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ​ഫ എ​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ​ദി​ശ​യി​ൽ നി​ന്നു​വ​ന്ന ഓ​ട്ടോ​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​നൂ​പാ​ണ് ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

പ​രി​ക്കേ​റ്റ​വ​രെ ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്. കോ​ണ​ത്തു​കു​ന്ന് പൈ​ങ്ങോ​ട് സ്വ​ദേ​ശി ജോ​ബി​യെ (33) താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button