ആരോഗ്യം വർദ്ധിപ്പിക്കാൻ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. പച്ചക്കറികളിൽ ഉയർന്ന അളവിൽ വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്ന പച്ചക്കറികളിലൊന്നാണ് കാബേജ്. പല നിറങ്ങളിലുളള കാബേജ് വിപണിയിൽ ലഭ്യമാണ്. എന്നാൽ, പച്ച നിറത്തിലുള്ള കാബേജ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ ഉയർന്ന അളവിൽ ആന്റി- ഓക്സിഡന്റ്, ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പശ്ചാത്തലത്തിലുള്ള കാബേജിന്റെ ഗുണങ്ങൾ അറിയാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കാബേജ് മികച്ച ഓപ്ഷനാണ്. കാബേജിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വിവിധ തരത്തിലുള്ള സീസണൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതാണ്.
Also Read: 12 ലക്ഷം രൂപയുടെ കടം പെരുകി 60 ലക്ഷമായി: മൂന്നംഗ കുടുംബം ജീവനൊടുക്കിയത് പലിശക്കുരുക്കിൽ
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ കാബേജ് ഉൾപ്പെടുത്താം. ഇവയിൽ വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരഭാരം നിയന്ത്രണ വിധേയമാക്കാൻ കാബേജ് കഴിക്കാവുന്നതാണ്.
പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് കാബേജ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും, ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കാനും കാബേജ് സഹായിക്കും. കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റി- ഹൈപ്പർ ഗ്ലൈസമിക് ടോളറൻസാണ് ഇതിന് സഹായിക്കുന്നത്.
Post Your Comments