Latest NewsUAENewsInternationalGulf

ട്രാൻസിറ്റ് വിസയിൽ രാജ്യത്ത് നാല് ദിവസം താമസിക്കാം: അറിയിപ്പുമായി യുഎഇ

ദുബായ്: മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ ട്രാൻസിറ്റ് വിസയിൽ യുഎഇയിൽ ഇറങ്ങുന്നവർക്ക് രാജ്യത്ത് താമസിക്കാവുന്ന കാലാവധി വ്യക്തമാക്കി യുഎഇ. ഇത്തരക്കാർക്ക് പരമാവധി 4 ദിവസം (96 മണിക്കൂർ) രാജ്യത്ത് താമസിക്കാം. 50 ദിർഹം ഇതിന് നൽകണമെന്നും അധികൃതർ അറിയിച്ചു.

Read Also: ‘മാളികപ്പുറം വലതുപക്ഷ സിനിമ തന്നെയാണ്, അതിൽ ഏതവനാ ഇത്ര വിഷമം എന്ന് ചോദിക്കാനുള്ള ആർജ്ജവം കാട്ടണം’: വൈറൽ കുറിപ്പ്

അതേസമയം, 48 മണിക്കൂർ ട്രാൻസിറ്റ് വിസ 96 മണിക്കൂർ വിസയാക്കാൻ കഴിയില്ല. 6 മാസം കാലാവധിയുള്ള പാസ്‌പോർട്ടും തുടർ യാത്രയ്ക്കുള്ള ടിക്കറ്റും ഉണ്ടായിരിക്കണം. ഡിപ്പാർച്ചർ ഫീസ് ആയി 30 ദിർഹം ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button