കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,090 രൂപയും പവന് 40,720 രൂപയുമായി.
തുടർച്ചയായ മൂന്ന് വ്യാപാരദിനം ആഭ്യന്തര വിപണിയിൽ വില വർദ്ധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ പവന് 680 രൂപയുടെ വർദ്ധനവുണ്ടായിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4205 രൂപയാണ്.
Read Also : ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്
യു.എസ് സമ്പദ്വ്യവസ്ഥയെ സംബന്ധിക്കുന്ന ചില നിര്‍ണായക വിവരങ്ങള്‍ പുറത്തു വരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് 1,833.36 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറുകളില്‍ 0.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 1,837.40 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
2022-ല്‍ നേട്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. 2023-ന്റെ തുടക്കത്തിലും സ്വര്‍ണത്തിനും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹ മുഹൂര്‍ത്തം വരുന്നതാണ് സ്വര്‍ണത്തിന്റെ വ്യാപാരത്തെ 2023ന്റെ തുടക്കത്തില്‍ സ്വാധീനിക്കുക.
Post Your Comments