പാലക്കാട്: ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച കേസിൽ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്.
ആറ് കെയ്‍സ് ബിയർ ബ്രൂവറിയിൽ നിന്ന് മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴി എടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് നടപടി.
Read Also : ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്
മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ഇയാൾ.
Post Your Comments