ചൈന കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്ന പരാതിക്കിടെ ആശങ്കയേറ്റി പ്രശസ്തരുടെ മരണങ്ങള്. ചലച്ചിത്ര താരങ്ങളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ഇരുപതോളം പേര് ഒരുമാസത്തിനിടെ മരിച്ചു. ഇതെല്ലാം കോവിഡ് മൂലമാണെന്ന സംശയമാണ് ഉയരുന്നത്. എന്നാൽ ചൈന ഇതെല്ലാം മറച്ചു വെക്കുകയാണ്. കഴിഞ്ഞമാസമാണ് പ്രശസ്ത ഒപ്പേറ ഗായിക ചു ലന്‍ലാന്‍ മരിച്ചത്. 40 വയസുമാത്രം പ്രായമുള്ള ഗായികയുടെ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജനുവരി ഒന്നിന് പ്രശസ്ത നടന് ഗോങ് ജിന്‍ടാങും മരണത്തിന് കീഴടങ്ങി. ഇന്‍ലോസ്, ഔട് ലോസ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായിരുന്നു 83 കാരനായ ജിന്‍ടാങ്. പ്രശസ്ത തിരക്കഥാകൃത്ത് നി ഴെനും അടുത്തിടെയാണ് മരിച്ചത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും നന്‍ജിങ് സര്‍വകലാശാല മുന്‍ പ്രഫസറുമായ ഹു ഫുമിങ്ങും സമീപകാലത്ത് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 21 നും 26 നും ഇടയില്‍ 16 ശാസ്ത്രജ്ഞരും മരണത്തിന് കീഴടങ്ങി.
ഇതില്‍ പലരുടെയും മരണകാരണം പുറത്തുവിട്ടിട്ടില്ല. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം ഇതൊന്നും കോവിഡ് മരണമല്ല. ഇതിനിടെ, ചൈനയില്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ചൈന കോവിഡ് കണക്കുകള്‍ കുറച്ചുകാണിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് ചൈന നിഷേധിച്ചിരുന്നു.
Post Your Comments