Latest NewsNewsTechnology

ആപ്പിൾ: ഈ ജനപ്രിയ ഉൽപ്പന്നം കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി, കൂടുതൽ വിവരങ്ങൾ അറിയാം

2014- ലാണ് മൂന്നാം ജനറേഷൻ ഐപാഡ് മിനി ആപ്പിൾ പുറത്തിറക്കിയത്

കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിലേക്ക് ഒരു ജനപ്രിയ ഉൽപ്പന്നം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ജനറേഷൻ ഐപാഡ് മിനിയുടെ വൈ- ഫൈ, സെല്ലൂലാർ മോഡുകളെയാണ് കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തിയത്. അതേസമയം, ഈ ഉൽപ്പന്നം ഉപയോഗിക്കുന്നവർക്ക് ആപ്പിൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സർവീസ് പ്രൊവൈഡർമാർക്ക് ഉപകരണത്തിന്റെ പാട്സുകൾ ഓർഡർ ചെയ്യാൻ കഴിയാത്തതിനാൽ, ആപ്പിളിൽ നിന്ന് ഈ പ്രൊഡക്ടുകൾക്ക് യാതൊരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

2014- ലാണ് മൂന്നാം ജനറേഷൻ ഐപാഡ് മിനി ആപ്പിൾ പുറത്തിറക്കിയത്. ഈ ഉൽപ്പന്നത്തിന് കുറഞ്ഞ കാലയളവുകൊണ്ട് വൻ ജനപ്രീതി ലഭിച്ചിരുന്നു. ഏഴ് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെയാണ് കാലഹരണപ്പെട്ട ലിസ്റ്റിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത്. അതേസമയം, അഞ്ച് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെ വിന്റേജ് ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.

Also Read: ഉമയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്: കൊല്ലപ്പെട്ടത് നാസുവിന്റെ ലൈംഗിക വൈകൃതങ്ങൾക്കിടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button