Life Style

ആര്‍ത്തവകാലത്ത് ഈ അബദ്ധങ്ങള്‍ സ്ത്രീകള്‍ ഒരിക്കലും പിന്തുടരരുത്

പെണ്‍കുട്ടികളില്‍ സ്വഭാവികമായി സംഭവിക്കുന്ന ജൈവ പ്രവര്‍ത്തനമാണ് ആര്‍ത്തവം. പല അബദ്ധങ്ങളും ഈ ദിനത്തില്‍ സ്ത്രീകള്‍ പിന്തുടരാറുണ്ട്.

അതിലൊന്നാണ് രണ്ടു നാപ്കിന്നുകള്‍ ചേര്‍ത്തു വയ്ക്കുന്നത്. സൗകര്യപ്രദമാണ് എന്ന് തോന്നാമെങ്കിലും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണ് ഇത്. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് കൂടുതല്‍ രക്തം പുറംതള്ളുന്നതിനാല്‍ അത്ര തന്നെ അപകട സാധ്യതയും കൂടുതലാണ്. നാപ്കിന്‍ മാറ്റേണ്ട സമയം നീട്ടി കിട്ടുമെങ്കിലും രണ്ടു നാപ്കിനുകളിലുമായി ധാരാളം രക്തം കെട്ടിക്കിടക്കും. ഇത് അനാരോഗ്യകരമായ ഒരു പ്രവണതയാണ്.

കഠിനവ്യായാമങ്ങള്‍, ഓട്ടം എന്നിവ പരമാവധി ആര്‍ത്തവനാളുകളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരം ഈ സമയത്ത് അമിതമായി അധ്വാനിക്കുന്നത് കൂടുതല്‍ വേദനയ്ക്കും ഉത്കണ്ഠ, മലബന്ധം തുടങ്ങിയവയ്ക്കും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകുന്നു.

ആര്‍ത്തവദിനങ്ങളില്‍ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരിക്കലും ഭക്ഷണം സ്‌കിപ്പ് ചെയ്യാന്‍ പാടില്ല. അത് പോലെ എരിവ് അധികമുള്ള ഭക്ഷണം, ജങ്ക്ഫുഡ് എന്നിവ കുറയ്ക്കാം. കാരണം ഈ സമയങ്ങളില്‍ ദഹനശക്തിയില്‍ കുറവ് അനുഭവപ്പെടുന്ന സമയമാണ്. ഈ സമയങ്ങളില്‍ കട്ടിയുള്ള ആഹാരങ്ങള്‍ കുറയ്ക്കുന്നതാവും നല്ലത്.

ആര്‍ത്തവനാളുകളില്‍ തല ഒരുപാട് നേരം ഷവറിനടിയില്‍ വച്ച് കഴുകുന്നത് നല്ലതല്ല. ആര്‍ത്തവസമയത്തെ ആദ്യത്തെ ഒന്ന് രണ്ട് ദിവസം തല കഴുകരുതെന്നാണ് പലരുടേയും അഭിപ്രായം. എന്നാല്‍ വൃത്തിയും ഉത്സാഹക്കുറവും കാരണം പലരും തല കഴുകുന്നു. ഈ സമയങ്ങളില്‍ ഒഴുക്ക് കൂടുതലുള്ള വെള്ളത്തിലും ഷവറിനടിയിലും തല വച്ച് കുളിക്കുന്നത് ഒഴിവാക്കാം. കാരണം വാതദോഷം പ്രബലമായിരിക്കുന്ന സമയമാണ് ആര്‍ത്തവം. വാതദോഷ വര്‍ദ്ധനവ് നടുവേദനയ്ക്ക് കാരണമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button