ഖത്തിമ: ഉത്തരാഖണ്ഡിനെ ആശങ്കയിലാഴ്ത്തി ഭൂമിയില്‍ വിള്ളല്‍ വീഴുന്നതും ഇടിഞ്ഞുതാഴുന്നതും തുടരുന്നു. ഇതുമൂലം ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തില്‍ 561 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. വീടുകളിലെ കേടുപാടുകള്‍ കാരണം ഇതുവരെ 66 കുടുംബങ്ങള്‍ ജോഷിമഠില്‍നിന്ന് താമസം മാറി
Read Also: കൈക്കൂലി വാങ്ങിയ പണവുമായി ബൈക്കിൽ സഞ്ചരിക്കവെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
‘സിങ്ധറിലും മാര്‍വാഡിയിലും ഭൂമി ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. സിങ്ധര്‍ ജെയ്ന്‍ മേഖലയ്ക്ക് അടുത്തുള്ള ബദ്രീനാഥ് ദേശീയ പാത, മാര്‍വാഡിയിലെ ജെപി കമ്പനി ഗേറ്റ്, ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ അടുത്തുള്ള ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വിള്ളലുകള്‍ ഓരോ മണിക്കൂറിലും വലുതാകുന്നത് ഭയപ്പെടുത്തുന്നു” – ജോഷിമഠ് മുനിസിപ്പല്‍ ചെയര്‍മാന്‍ ശൈലേന്ദ്ര പവാര്‍ ദേശീയമാധ്യമത്തോടു പറഞ്ഞു.
മാര്‍വാഡിയില്‍ ഒന്‍പതു വീടുകളിലാണ് വിള്ളലുകള്‍ രൂപപ്പെട്ടത്. പ്രദേശത്തെ വാര്‍ഡിലെ മിക്ക റോഡുകളിലും വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്ന് ജോഷിമഠ് സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു. ജെപി കോളനി, മാര്‍വാഡി വാര്‍ഡ് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് വെള്ളം ഉറവ പൊട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുനില്‍ വാര്‍ഡിലെ പ്രധാന റോഡുകളില്‍ വിള്ളലുകള്‍ വര്‍ധിച്ചുവരുന്നതായും ആളുകള്‍ക്ക് നടക്കാന്‍പോലും പ്രയാസമാണെന്നും ശൈലേന്ദ്ര പവാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജില്ലയിലെ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ നടപടികള്‍ എടുത്തെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
Post Your Comments