NewsBeauty & Style

ആഴ്ചയിലൊരിക്കൽ ഈ ഹെയർ പാക്ക് ഉപയോഗിക്കൂ, ഗുണം ഇതാണ്

മുടികൊഴിച്ചിൽ തടയാനും, മുടി വളർച്ച ഇരട്ടിയാക്കാനും സഹായിക്കുന്ന ഒട്ടനവധി ഹെയർ പാക്കുകളുണ്ട്. എന്നാൽ, വിപണിയിൽ ലഭ്യമായ പല എണ്ണകളും മറ്റു ഉൽപ്പന്നങ്ങളും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം, ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ഒന്നാണ് ഷിക്കക്കായ അഥവാ സോപ്പുകായ. ഇത് പ്രകൃതിദത്ത ഷാംപൂ നിലയിൽ ഉപയോഗിക്കാവുന്നതാണ്. ഷിക്കക്കായ പൊടിയെടുത്ത് അതിലേക്ക് അൽപം നെല്ലിക്ക പൊടി ചേർക്കുക. ആവശ്യമായ അളവിൽ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ആഴ്ചയിൽ ഒരുതവണയെങ്കിലും ഇവ ഉപയോഗിച്ചാൽ മുടിയിൽ മാറ്റം ദൃശ്യമായി തുടങ്ങും. ഇവയ്ക്ക് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുന്നതാണ്. കൂടാതെ, തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും ഈ ഹെയർ പാക്ക് ഉപയോഗിക്കാം. താരനെ തുരത്താനും മികച്ച ഓപ്ഷനാണിത്.

Also Read: വൺപ്ലസ് ബഡ്സ് പ്രോ 2 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തും, പ്രധാന സവിശേഷതകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button