Latest NewsNewsIndia

അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന തിയതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും അമിത് ഷാ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി രാമക്ഷേത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും രാമക്ഷേത്രമായിരിക്കും.

Read Also: സിഗ്നലില്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്ക് പിന്നിൽ കെഎസ്ആര്‍ടിസി ഇടിച്ചുകയറി: ഡ്രെെവര്‍ മദ്യപിച്ചിരുന്നെന്ന് ആരോപണം

2024 ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള ബിജെപിയുടെ തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. 171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയില്‍ ഉയരുന്നത്. ലോക തീര്‍ത്ഥാടക ഭൂപടത്തില്‍ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോള്‍ അയോധ്യയ്ക്ക് ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാന ദിവസങ്ങളില്‍ അഞ്ച് ലക്ഷം വരെ ഭക്തരെ ഉള്‍ക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിര്‍മ്മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button