
പത്തനംതിട്ട: പത്തനംതിട്ടയിൽ വിവിധ സ്കൂളുകളിൽ നിന്ന് കാണാതായ നാലു പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി.
നഗരത്തിലെ സ്കൂളിലെ വിദ്യാർഥിനികളായ 2 പെൺകുട്ടികളെയും തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ രണ്ടു കൂട്ടികളെയുമാണ് കാണാതായത്. 13–15 പ്രായമുള്ളവരാണ് ഇവർ.
ഓതറയിലെ കുട്ടികൾ രാവിലെ സ്കൂളിൽ എത്തിയിരുന്നില്ല. ഇവർ പത്താം ക്ലാസ് വിദ്യാർഥികളാണ്. രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആണ് ഇവരെ കണ്ടെത്തിയത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
Post Your Comments