Latest NewsNewsLife StyleHealth & Fitness

വീടുകളില്‍ ഈ ഔഷധച്ചെടികള്‍ അത്യാവശ്യം

വീടുകളില്‍ ഔഷധച്ചെടികള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ. പട്ടണങ്ങളിലാണ് താമസിക്കുന്നതെങ്കിൽ പോലും ചെടിച്ചട്ടിയിലോ, ചാക്കുകളില്‍ മണ്ണുനിറച്ചോ ഇവ വളര്‍ത്താൻ സാധിക്കും. ഔഷധച്ചെടികളില്‍ ഏറ്റവും പ്രധാനം കൃഷ്ണതുളസി തന്നെയാണ്‌.

ത്വക്കിലെ അലര്‍ജി മാറാൻ പച്ചമഞ്ഞളും കൃഷ്ണതുളസിയും ചേർത്ത് അരച്ചിട്ടാൽ മതി. പനി, ജലദോഷം, അലര്‍ജി, ദഹനക്കേട്‌ എന്നിവയ്ക്കെല്ലാം കൃഷ്ണതുളസി ഫലപ്രദമായ ഔഷധമാണ്‌. സാധാരണ പനിയ്ക്ക്‌ പര്‍പ്പടക പുല്ല് പൊടിച്ച്‌ മുലപ്പാലില്‍ ചേര്‍ത്തു കൊടുക്കുന്നത്‌ നല്ല മരുന്നാണ്‌.

Read Also : ചില കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ ക്രോം, ഏതൊക്കെയെന്ന് അറിയാം

പനിക്കൂര്‍ക്കയും പനി മാറാന്‍ നല്ല ഉത്തമ ഔഷധമാണ്. കുട്ടികളുടെ ജലദോഷത്തിന്‌ പനിക്കൂര്‍ക്ക വാട്ടി നീരെടുത്ത് നിറുകയിലൊഴിച്ചാൽ മതി. ബ്രഹ്മിയാണ്‌ വീട്ടില്‍ വളര്‍ത്തേണ്ട മറ്റൊരു ചെടി. ബുദ്ധി വളര്‍ച്ചയ്ക്കും ശരിയായ മലശോധനയ്ക്കും ബ്രഹ്മിനീര്‌ അത്യുത്തമം ആണ്.

കൂവളത്തിന്റെ വേര്‌ തേനിൽ അരച്ചു കൊടുത്താല്‍ കുട്ടികളുടെ ഛര്‍ദി മാറും. അല്‍പം മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ കൃഷ്ണ തുളസിയിലയും കല്ലുപ്പും ചേര്‍ത്ത്‌ തിരുമ്മി നല്‍കാം.

ഇവയ്ക്കൊപ്പം കൂവ, തേന്‍, കടുക്ക, പാല്‍ക്കായം, ഞെരിഞ്ഞില്‍, വയമ്പ്, പച്ചമഞ്ഞള്‍ തുടങ്ങിയ മരുന്നുകളും കൊച്ചുകുഞ്ഞുങ്ങളുള്ള വീടുകളില്‍ എപ്പോഴും ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button