ഹോക്കി ലോകകപ്പ് 2023 ഇന്ത്യൻ ടീം വിജയിയായാൽ ഓരോ കളിക്കാരനും ഒരു കോടി രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്. പുരുഷ ഹോക്കി ലോകകപ്പിന്റെ പതിനഞ്ചാമത് എഡിഷൻ ജനുവരി 13 മുതൽ 29 വരെ ഭുവനേശ്വറിലും റൂർക്കലയിലും നടക്കും. ജനുവരി 13 ന് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യ ഉദ്ഘാടന മത്സരത്തിൽ സ്‌പെയിനിനെ നേരിടും
‘നമ്മുടെ രാജ്യം ലോകകപ്പ് നേടിയാൽ ടീം ഇന്ത്യയുടെ ഓരോ കളിക്കാരനും ഒരു കോടി രൂപ പ്രതിഫലം നൽകും. ടീം ഇന്ത്യക്ക് ഞാൻ ആശംസകൾ നേരുന്നു, അവർ ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിക്കുന്നു,’- നവീൻ പട്‌നായിക് പറഞ്ഞു.
ഇന്ത്യൻ കളിക്കാർ ഒഡീഷ സർക്കാരിനെ പ്രശംസിക്കുകയും ഹോക്കിക്കായി ഒരു സമഗ്ര ആവാസവ്യവസ്ഥ വികസിപ്പിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി പറയുകയും ചെയ്തു.
ഒമ്പത് മാസത്തിനുള്ളിലാണ് വേൾഡ് കപ്പ് വില്ലേജ് വികസിപ്പിച്ചെടുത്തത്. കൂടാതെ, ഹോക്കി ലോകകപ്പിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ 225 മുറികളുമുണ്ട്.
Post Your Comments