പുതുവർഷത്തിൽ പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ നേട്ടം കൊയ്യാനൊരുങ്ങി കമ്പനികൾ. ഇത്തവണ പ്രാഥമിക ഓഹരി വിൽപ്പനയിൽ ശക്തമായ തിരിച്ചുവരവിനാണ് കമ്പനികൾ ഒരുങ്ങുന്നത്. 2022- ൽ പ്രാഥമിക ഓഹരി വിൽപ്പന താരതമ്യേന നിറം മങ്ങിയിരുന്നു. ഭൂരിഭാഗം കമ്പനികൾക്കും ഇക്കാലയളവിൽ നേട്ടം കൊയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ കൂടുതൽ ശക്തമായാണ് കമ്പനികൾ ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കുന്നത്.
നിലവിൽ, 59 കമ്പനികൾക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നൽകിയിട്ടുണ്ട്. ഈ കമ്പനികൾ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്. ഏകദേശം 88,640 കോടി രൂപ സമാഹരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ മുപ്പതോളം കമ്പനികൾ സെബിയുടെ അനുമതി ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ 8 കമ്പനികൾ ടെക്നോളജി സ്ഥാപനങ്ങളാണ്. പ്രൈം ഡാറ്റാബേസ് റിപ്പോർട്ട് പ്രകാരം, 89 കമ്പനികളാണ് 2023- ൽ ഐപിഒയ്ക്കുളള തയ്യാറെടുപ്പുകൾ നടത്തുന്നത്.
Also Read: ‘ഗ്രാമവണ്ടി’കള്‍ ഒരുങ്ങുന്നു; ഇനി വയനാട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം
2022- ൽ 40 കമ്പനികളാണ് ഐപിഒയിലേക്ക് ചുവടുവച്ചത്. ഈ കമ്പനികൾ സംയുക്തമായി 59,412 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2021- ൽ 65 കമ്പനികൾ ചേർന്ന് 1.31 ലക്ഷം കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്.
Post Your Comments