CinemaMollywoodLatest NewsNews

ഇതുപോലെ സൗഹൃദം സൂക്ഷിച്ചുകൊണ്ടു പിരിഞ്ഞ മറ്റൊരു ദമ്പതിമാരും കാണില്ല: ലെന

തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ലെന. ആറാം ക്ലാസ് മുതല്‍ പ്രണയിച്ച സുഹൃത്തിനെയാണ് വിവാഹം ചെയ്തതെന്നും കുറേ നാള്‍ ഒരുമിച്ച് താമസിച്ചപ്പോള്‍ കണ്ട് മടുത്തതുകൊണ്ട് പിരിയുകയായിരുന്നു എന്ന് ലെന പറയുന്നു.

‘എനിക്ക് ആറാം ക്ലാസ് മുതല്‍ ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ്ഫ്രണ്ടിനെ തന്നെ കല്യാണം കഴിച്ചു. കുറേക്കാലം സന്തോഷമായി ജീവിച്ചതിന് ശേഷം ഞങ്ങള്‍ പറഞ്ഞു, ‘ആറാം ക്ലാസ് മുതല്‍ ഞാന്‍ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലെ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ ഞാനും കാണട്ടെ എന്ന്’.

‘അങ്ങനെ ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തു. ഞങ്ങള്‍ വളരെ സൗഹൃദപൂര്‍വമാണ് പിരിഞ്ഞത്. ഇതുപോലെ സൗഹൃദം സൂക്ഷിച്ചുകൊണ്ടു പിരിഞ്ഞ മറ്റൊരു ദമ്പതിമാരും കാണില്ല. കോടതിയില്‍ ഹിയറിങ്ങിന് പോയത് പോലും ഞങ്ങള്‍ ഒരുമിച്ചാണ്. ഒരു ദിവസം വക്കീല്‍ പറഞ്ഞു കുറച്ചു താമസമുണ്ടെന്ന്. കോടതിയില്‍ അന്ന് വേറെ എന്തോ വലിയ കേസിന്റെ വിചാരണ നടക്കുകയാണ്.

Read Also:- സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ഹൈക്കോടതി 

‘വക്കീല്‍ കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഒരു ഗുലാബ് ജാമുന്‍ പങ്കിട്ട് കഴിക്കുകയാണ്. അപ്പോള്‍ വക്കീല്‍ ചോദിച്ചു, നിങ്ങള്‍ വിവാഹമോചനത്തിന് തന്നെ അല്ലെ വന്നതെന്ന്. രസകരമായ ഈ സംഭവം ഞാന്‍ എന്നെങ്കിലും സിനിമയെടുക്കുമ്പോള്‍ എഴുതണം എന്ന് വിചാരിച്ചിട്ടുള്ള സീനാണ്. അത്രയും വളരെ രസകരമായ ജാങ്കോ ലൈഫ് ആയിരുന്നു എന്റെ വിവാഹ ജീവിതം’ ലെനപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button