ThiruvananthapuramLatest NewsKerala

ഫേസ്‌ബുക്ക് പരിചയം: 14 കാരിക്കൊപ്പം ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെയാണ് ഇയാൾ നിർബന്ധിച്ച് വിളിച്ചിറക്കിക്കൊണ്ടുപോയത്.

ഫേസ്ബുക്ക് വഴിയാണ് ഇയാൾ 14 കാരിയായ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിവരാൻ പെൺകുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ അയിരൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 3ന് കേസെടുത്തു.

തുടർന്ന്, പെൺകുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങൾ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തുന്നതും. വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയുമായി ഇയാൾ ട്രെയിൻ മാർഗം എറണാകുളത്തു എത്തുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button