വർഷാന്ത്യത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള ഇടപാടുകൾ. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുപിഐ വഴിയുള്ള പണമിടപാടുകൾ 782 കോടി രൂപയായാണ് കവിഞ്ഞത്. അതേസമയം, ഡിസംബറിൽ മാത്രം 12.82 ലക്ഷം കോടി രൂപയുടെ ഇടപാട് യുപിഐ മുഖാന്തരം നടന്നിട്ടുണ്ട്. ഡിസംബറിലെ ഇടപാടുകളുടെ എണ്ണം നവംബറിനെ അപേക്ഷിച്ച് 7.12 ശതമാനമാണ് ഉയർന്നത്.
ഫെസ്റ്റിവൽ സീസണായ ഒക്ടോബർ മാസത്തിൽ യുപിഐ വഴിയുള്ള പെയ്മെന്റുകൾ 12 ലക്ഷം കോടി രൂപ കടന്നിരുന്നു. എന്നാൽ, നവംബറിലെ യുപിഐ ഇടപാടുകൾ 11.90 ലക്ഷം കോടി രൂപയായി ചുരുങ്ങുകയായിരുന്നു. അതേസമയം, 2022 ൽ 125.94 ട്രില്യൺ രൂപ മൂല്യമുള്ള 74 ബില്യണിലധികം ഇടപാടുകൾ യുപിഐ വഴി നടന്നതായി എൻപിസിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
Also Read: 40 കഴിഞ്ഞ പുരുഷന്മാരില് വരാൻ സാധ്യതയുള്ള അസുഖങ്ങൾ!
കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ യുപിഐ മൂല്യവും ഉയരുന്നുണ്ട്. കോവിഡ് കാലയളവിലാണ് യുപിഐ ഇടപാടിന് കൂടുതൽ പ്രചാരം ലഭിച്ചു തുടങ്ങിയത്. 2020- ൽ യുപിഐ ഇടപാടുകളുടെ എണ്ണം 200 കോടിയിലധികമായിരുന്നു. 2016- ലാണ് രാജ്യത്താദ്യമായി യുപിഐ സേവനം ആരംഭിച്ചത്.
Post Your Comments