ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെക്കുറിച്ച് നടന്‍ സിദ്ദിഖ്. ലിജോ ജോസ് പെല്ലിശ്ശേരി ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ കഥ ഉണ്ടാക്കി മമ്മൂട്ടിയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് മമ്മൂട്ടിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതെന്ന് സിദ്ദിഖ് പറയുന്നു. മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങൾ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
‘ഇപ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ ഉണ്ടാക്കി. ആ കഥാപാത്രവുമായി മമ്മൂക്കയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞത്. അല്ലാതെ മമ്മൂക്ക ‘നന്‍പകല്‍ നേരത്ത് മയക്കം’ ഉണ്ടാക്കിയിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിക്കുകയല്ല ചെയ്തത്’.
‘അത്തരം സിനിമകള്‍ വരുമ്പോള്‍ അവർ അദ്ദേഹത്തെ വിളിക്കാനുള്ള കാരണം, അത്തരം കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം മുൻപും ഭംഗിയാക്കിട്ടുള്ളത് കൊണ്ടാണ്. മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങൾ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റുന്നത്. അത്തരം സിനിമകൾ വരുമ്പോൾ മമ്മുക്ക അത് എടുക്കാൻ തയ്യാറാകുന്നു, അവ നിർമ്മിക്കുന്നു അത് നല്ലൊരു കാര്യമാണ്’.
‘പക്ഷെ അത്തരം കഥാപാത്രങ്ങൾ മമ്മൂക്കയെ കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല. അത്തരം കഥാപാത്രങ്ങൾ വേറെ ഒരാൾ ഉണ്ടാക്കി കൊണ്ടുവന്നിട്ട് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നതാണ്. മമ്മൂക്കയെ അഭിനന്ദിക്കുന്ന കൂട്ടത്തിൽ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പിന്നിലുള്ളവരെയും നമ്മൾ അഭിനന്ദിക്കണം’.
Read Also:- ബുഹാരി ഹോട്ടൽ അടപ്പിച്ച സംഭവം: പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽവെച്ച് ഫോട്ടോ എടുത്തുവെന്ന് ഉടമ
‘ഭീഷ്മ പർവ്വം, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളുടെ പേരിൽ മമ്മൂക്കയെ അഭിനന്ദിക്കുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ആളുകൾ മാറാകുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അത് മറക്കാൻ പാടില്ല’ സിദ്ദിഖ് പറഞ്ഞു.
Post Your Comments