മോസ്‌കോ: പുതുവര്‍ഷ തലേന്ന് യുക്രൈന്‍ നടത്തിയ വ്യോമക്രമണത്തില്‍ 89 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ. കിഴക്കന്‍ യുക്രൈനിലെ മകിവ്കയിലാണ് ആക്രമണമുണ്ടായത്. അമേരിക്ക നല്‍കിയ ഹിമാര്‍സ് റോക്കറ്റ് ഉപയോഗിച്ചാണ് യുക്രൈന്‍ ആക്രമണം നടത്തിയതെന്ന് റഷ്യ കുറ്റപ്പെടുത്തി. യുക്രൈന്റെ ആക്രമണത്തില്‍ റഷ്യയ്ക്ക് ഒറ്റയടിക്ക് ഇത്രയധികം സൈനിക നഷ്ടമുണ്ടാകുന്നത് ഇതാദ്യമാണ്. മകിവ്കയിലെ വൊക്കേഷണല്‍ കോളജില്‍ ഉണ്ടായിരുന്ന റഷ്യയുടെ താത്ക്കാലിക ബാരക്കുകളും തകര്‍ന്നു. 2014 മുതല്‍ റഷ്യ കൈവശം വച്ചുകൊണ്ടിരിക്കുന്ന മേഖലയാണിത്.
പുതുവര്‍ഷമായതിനാല്‍ സൈനികര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതാണ് വിനയായതെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. യുദ്ധസ്ഥലത്ത് മൊബൈല്‍ ഉപയോഗിക്കാന്‍ സൈനികര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. അതേസമയം, മരണസംഖ്യ നൂറു കടന്നുവെന്ന് ചില റഷ്യന്‍ അനുകൂലികളും പറയുന്നുണ്ട്.
Post Your Comments