ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചും അതിന് ശേഷം നേരിടേണ്ടി വന്ന പ്രതിസന്ധികലെക്കുറിച്ചുമുള്ള മഞ്ജു വിശ്വനാഥിന്റെ തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് പ്രായം തടസമേയല്ലെന്ന് തെളിയിച്ച് സന്തുഷ്ടകുടുംബജീവിതം നയിച്ച് വരികയാണ് മഞ്ജു. 50 വയസ്സുള്ള ആളുമായി പ്രണയവിവാഹമായിരുന്നു മഞ്ജുവിന്റേത്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഫ്ളവേഴ്സ് ഒരുകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ തുറന്ന് പറച്ചില്.
ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് മഞ്ജു ജനിച്ച് വളര്‍ന്നത്. സ്വന്തമായൊരു ഹോട്ടലുണ്ടായിരുന്നു വീട്ടുകാര്‍ക്ക്. ഹോട്ടലിലെ ജോലികളിലെല്ലാം സഹായിക്കുമായിരുന്നു. ആണ്‍കുട്ടികളോട് മിണ്ടുന്നതും സൗഹൃദം കൂടുന്നതുമൊന്നും വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. തന്നെ ഭര്‍ത്താവ് നന്നായി കെയര്‍ ചെയ്യുമെന്ന് മഞ്ജു പറയുന്നു. മാസങ്ങൾക്ക് മുൻപാണ് മഞ്ജു തന്റെ ജീവിതം തുറന്നു പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വീണ്ടും ശ്രദ്ധേയമാവുകയായിരുന്നു.
എംബിഎയില്‍ മാര്‍ക്കറ്റിംങ് ആണ് മഞ്ജു പഠിച്ചത്. ക്യാറ്റ് പരീക്ഷ എഴുതിയ മഞ്ജുവിന് ഡല്‍ഹിയില്‍ പോയി പഠിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. ഡല്‍ഹിയില്‍ അഡ്മിഷന് ശരിയായപ്പോള്ത്തന്നെ ഇംഗ്ലീഷ് പരിജ്ഞാനവും നേടിയെടുത്തു. അവിടെ മലയാളം സംസാരിക്കാന്‍ ആരുമില്ലാത്തത് മഞ്ജുവിന് ബുദ്ധിമുട്ടായി. അങ്ങനെയാണ് മഞ്ജു യാഹു മെസഞ്ചറില്‍ കയറിയത്. ആദ്യം അതില്‍ കണ്ട ഐഡി നാട്ടുകാരന്റേത് ആയിരുന്നു. അതില്‍ കയറി മെസേജിട്ടു. നല്ല സുഹൃത്തുക്കളാവാം എന്ന ധാരണയില്‍ നമ്പര്‍ കൊടുക്കുകയും ചെയ്തു. മലയാളം സംസാരിക്കാനൊരാള് എന്നത് മാത്രമായിരുന്നു മഞ്ജുവിന്റെ ഉദ്ദേശം.
ആദ്യം ഫോൺവിളി ആയി. സൗഹൃദ സംഭാഷണമായിരുന്നു കൂടുതലും. ജീവിതപങ്കാളി അപ്ഡേറ്റായിരിക്കണം, ബോള്‍ഡായിരിക്കണം എന്ന ആഗ്രഹം മഞ്ജുവിന് ഉണ്ടായിരുന്നു. അദ്ദേഹം ആര്‍മി ആയതിനാല്‍ ഇവ രണ്ടുമുണ്ടാകുമെന്ന് മഞ്ജുവിന് അറിയാമായിരുന്നു. ഫോട്ടോ അയച്ച് തരാന്‍ പറഞ്ഞെങ്കിലും അദ്ദേഹം അയച്ച് കൊടുത്തില്ല. അന്ന് മഞ്ജുവിന് 22 വയസ്സ് ആയിരുന്നു പ്രായം, അദ്ദേഹത്തോട് വയസ്സ് ചോദിക്കുമ്പോള്‍ 70 എന്നായിരുന്നു പറഞ്ഞത്. അത് തമാശയാണെന്നായിരുന്നു മഞ്ജു കരുതിയിരുന്നത്. നിരന്തരമായ ഇരുവരുടേയും സംസാരം പിന്നീട് പ്രണയത്തിലേക്ക് മാറി. 3 മാസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം ഫോട്ടോ അയച്ച് കൊടുത്തത്. തന്റെ പ്രായത്തിലുള്ള ആളെയാണ് മഞ്ജു പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തിന് 48 വയസ്സ് പ്രായമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ 26 വയസ്സിന്റെ വ്യത്യാസം.
ആദ്യം ഷോക്കായെങ്കിലും പിന്നീടാണ് ആ സ്നേഹം വിട്ടുകളയില്ലെന്ന് തീരുമാനിച്ചത്. താന്‍ വിവാഹിതനാണെന്നും പ്ലസ്ടുവിന് പഠിക്കുന്ന മകനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധം വേര്‍പ്പെടുത്താന്‍ നില്‍ക്കുകയായിരുന്നു ആ സമയം. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞാല്‍ വീട്ടില്‍ എതിര്പ്പുകളുണ്ടാവുമെന്നുറപ്പായിരുന്നു. എന്തും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. നേരില്‍ കണ്ടപ്പോള്‍ വേണമെങ്കില്‍ പിന്മാറാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒടുവിൽ പ്രണയം വീട്ടിലറിഞ്ഞു.
ഇതോടെ വീട്ടുകാര്‍ മഞ്ജുവിന് കല്ല്യാണാലോചനകള്‍ നോക്കാന്‍ തുടങ്ങി. ഫോണ്‍ ചെയ്യാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ ഒരു സുഹൃത്തിന്റെ ഫോണിലൂടെ വിളിച്ച് കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി മുബൈയിലേക്ക് യാത്ര ആരംഭിച്ചെങ്കിലും വീട്ടുകാര്‍ മാന്‍ മിസ്സിംങ് കേസ് കൊടുത്തതറിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വന്നു. നാട്ടിലെത്തിയതറിഞ്ഞ അവര്‍ ക്വട്ടേഷന്‍ ടീമിനെ ഇറക്കിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിനെ സമീപിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്നും മഞ്ജുവിനെ വീട്ടിലെത്തിച്ചു. വേറെ വിവാഹം കഴിക്കേണ്ടി വരുമെന്ന് ഭയന്ന് മഞ്ജു വനിത കമ്മീഷനില്‍ പരാതി നല്കി. തുടര്‍ന്ന് വീണ്ടും വീടുവിട്ടിറങ്ങുകയും നിയമപരമായി വിവാഹം കഴിക്കുകയും ചെയ്തു. മഞ്ജുവും അദ്ദേഹത്തിന്റെ മകനും തമ്മില്‍ 6 വസയ്യിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന് മഞ്ജുവിനെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ ഞങ്ങൾക്ക് രണ്ട് മക്കൾ ഉണ്ട്. എനിക്കൊരു മകൻ കൂടി പിറന്നു. വരുംവരായ്കകള്‍ മനസിലാക്കിയേ പ്രണയത്തിലേക്ക് ഇറങ്ങാവൂയെന്ന ഉപദേശമാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്’, മഞ്ജു പറയുന്നു.
Post Your Comments