കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ രീതിയിലുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്ക് ഒരു കാരണമാണ്. ഇതിനായി ഐസ് തെറാപ്പി ഉപയോഗിക്കാം.
ഇതിനായി 20 മിനിറ്റ് നേരം ഐസ് ക്യൂബുകൾ എടുത്തു തുണിയിൽ പൊതിഞ്ഞ് വേദനയുള്ള ഭാഗത്ത് വയ്ക്കാം. ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടെങ്കിൽ കഴുത്ത് വേദന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി ധ്യാനം, യോഗ എന്നിവ പരിശീലിക്കാം.
Read Also:- ചരക്ക് ഗതാഗതത്തിൽ വരുമാന നേട്ടവുമായി ഇന്ത്യൻ റെയിൽവേ
ഉറങ്ങുമ്പോഴുള്ള നിങ്ങളുടെ പൊസിഷനിൽ മാറ്റം വരുത്തുക. ഉറങ്ങുമ്പോഴുള്ള നിങ്ങളുടെ തെറ്റായ അംഗവിന്യാസം കഴുത്തു ഭാഗത്തിൽ വേദന ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ കിടപ്പു രീതി മാറ്റുന്ന കാര്യം നിങ്ങൾ പരിഗണിക്കണം. കൂടാതെ, കിടക്കുമ്പോൾ നിങ്ങൾക്ക് അനുയോജ്യമായ തലയണകൾ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് കൂടി പരിശോധിക്കുക.
Leave a Comment