KeralaLatest NewsNews

പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്: 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചുവെന്ന് മന്ത്രി പറഞ്ഞു. 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.

Read Also: പൂര്‍ണ നഗ്നമായ നിലയില്‍ മൃതദേഹം, ആറു ദിവസത്തെ പഴക്കം: ഉമയുടെ മരണത്തിൽ ദുരൂഹത

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഓയിൽ, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഷവർമ മാർഗനിർദേശം പുറത്തിറക്കി. വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെ 46,928 പരിശോധനകൾ നടത്തിയെന്നും മന്ത്രി അറിയിച്ചു.

9,248 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളിൽ 82,406 സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങൾക്ക് ലൈസൻസും ലഭ്യമാക്കിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: കേരള രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം: മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവിൽ പ്രതികരണവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button