CinemaMollywoodLatest NewsNewsEntertainment

‘ഗാന്ധിജി ജനിക്കുന്നതിന് ഒരു ദിവസം മുൻപ് ജനിച്ചതാണ് ചേട്ടൻ’: വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ

സിനിമ നടൻ എന്നതിനപ്പുറം ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് വൻ സ്വീകാര്യതയാണ്. വളരെ ഒപ്പാണായി കൂളായി എന്തും സംസാരിക്കുന്ന ആളാണ് ധ്യാൻ. കഴിഞ്ഞ ദിവസം ഒരു ചാനലിൽ അതിഥിയായി എത്തിയപ്പോൾ നടനും സംവിധായകനും ഗായകനുമായ ജ്യേഷ്ഠൻ വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.

‘ഒരു വീട്ടിൽ ഒരു മനുഷ്യനും ഇങ്ങനെ ആകാൻ പാടില്ല. ഗാന്ധിജി ജനിച്ചത് ഒക്ടോബർ രണ്ടിനാണ്, ഗാന്ധിജി ജനിക്കുന്നതിനും ഒരു ദിവസം മുൻപ് ജനിച്ചതാണ് വിനീത് ശ്രീനിവാസൻ. ഒക്ടോബർ ഒന്നാം തീയതി. ഗാന്ധിജി പോലും ജീവിതത്തിൽ പല നുണകളും പറഞ്ഞിരുന്നതായും കള്ളത്തരങ്ങൾ കാണിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഓട്ടോ ബയോഗ്രഫിയിൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ, തന്റെ അറിവിൽ ഇതുവരെ വിനീത് ശ്രീനിവാസൻ കള്ളത്തരം കാണിച്ചിട്ടുള്ളതായോ നുണ പറഞ്ഞിട്ടുള്ളതായോ കേട്ടിട്ടില്ല. ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞിട്ടുള്ളതായി ഒരിയ്ക്കലും അറിയില്ല. വിനീത് അങ്ങനെ ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെ മാത്രമാണ്. വിനീത് അന്നും ഇന്നും തന്നെ ഒരു മകനെ പോലെയാണ് കാണുന്നത്’, ധ്യാൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button