രാജ്യത്തെ ഏറ്റവുമധികം ഡിമാൻഡ് വർദ്ധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. താരതമ്യേന ചിലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ് മിക്ക ആളുകളും താൽപ്പര്യപ്പെടുന്നത്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് പൊതുമാനദണ്ഡം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ വലുപ്പമടക്കമുള്ള കാര്യങ്ങളിലാണ് പൊതുമാനദണ്ഡം കൊണ്ടുവരിക. റിപ്പോർട്ടുകൾ പ്രകാരം, പൊതുമാനദണ്ഡം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും, നിതി ആയോഗും ചേർന്ന് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
അടുത്തിടെ നിതി ആയോഗിന്റെ നേതൃത്വത്തിൽ ബാറ്ററികളുമായി ബന്ധപ്പെട്ടുള്ള കരട് നയം പുറത്തിറക്കിയിരുന്നു. ബാറ്ററിയില്ലാതെ ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനും, നിശ്ചിത ഫീസ് നൽകി ബാറ്ററി വാടകയ്ക്ക് എടുക്കാനും ബാറ്ററി സ്വാപ്പിംഗ് നയമാണ് നിതി ആയോഗ് പുറത്തിറക്കിയത്. ബാറ്ററി സ്വാപ്പിംഗിന് പൊതുമാനദണ്ഡം അനിവാര്യമാണ്. അതിനാൽ, ഒരു മാസത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കുമെന്നാണ് സൂചന.
Also Read: ജനുവരി 8-ന് റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് അവധി
Post Your Comments