Latest NewsIndiaNews

കശ്മീരിൽ ആയുധവേട്ട: രണ്ടു പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധ വേട്ട. കുപ്വാരയിലെ സാദ്പോര ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. പ്രദേശവാസിയായ ഷമീം അഹമ്മദ് ഷെയ്ഖിന്റെ വീട്ടിൽ നിന്നായിരുന്നു ആയുധങ്ങൾ കണ്ടെടുത്തത്. വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു

Read Also: ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: ഒരാൾ കസ്റ്റഡിയിൽ

മൂന്ന് പിസ്റ്റലുകൾ, മാഗസിനുകൾ, 22 വെടിയുണ്ടകൾ, ചൈനീസ് ഗ്രനേഡുകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. അതേസമയം, കുപ്വാരയിലെ കർനയിൽ നിന്ന് ലഹരി മരുന്ന് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തേക്ക് ലഹരി കടത്താൻ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേഖലയിലെത്തി പരിശോധന നടത്തിയത്.

Read Also: ലൈംഗികാനന്ദം ഇല്ലാതായി: സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ യുവാവ് കോടതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button