Latest NewsUAENewsInternationalGulf

പുതുവത്സരാഘോഷം: ദുബായ് മുൻസിപ്പാലിറ്റി മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് വേഗത്തിൽ

ദുബായ്: ദുബായിലെ പുതുവത്സര ആഘോഷ കേന്ദ്രങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തത് റെക്കോർഡ് സമയത്തിനുള്ളിൽ. ദുബായ് മുൻസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 114ലധികം ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫീൽഡ് ക്ലീനിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. രാവിലെ ആറു മണിക്ക് മുൻപ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Read Also: ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം, അന്തിമ തീരുമാനം ഉടൻ അറിയിക്കും

2241 തൊഴിലാളികളും 166 സൂപ്പർവൈസർമാരും 189 സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന മുനിസിപ്പാലിറ്റിയുടെ ശുചീകരണ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്വകാര്യ മേഖലയിലെ കമ്പനികളുമായി ഏകോപിപ്പിച്ചായിരുന്നു ശുചീകരണ പ്രവർത്തനം. കരിമരുന്ന് പ്രയോഗങ്ങളിൽ നിന്നും പുതുവത്സര ഷോകളിൽ നിന്നുമുള്ള മാലിന്യങ്ങളും മുനിസിപ്പാലിറ്റി നീക്കം ചെയ്തു.

അതേസമയം, പുതുവർഷാഘോഷങ്ങളിൽ ആരോഗ്യ സുരക്ഷാ ആവശ്യകതകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബുർജ് ഖലീഫ ആഘോഷ സൈറ്റിൽ 32 നിരീക്ഷകരും 84 ജീവനക്കാരും സൂപ്പർവൈസർമാരും അടങ്ങുന്ന ഒരു സംഘത്തെ സജ്ജമാക്കിയിരുന്നു. 43 സ്ഥലങ്ങളിലെ ആഘോഷങ്ങൾക്കൊപ്പമുള്ള പരിപാടികളും വിവിധ ടീമുകൾ നിരീക്ഷിച്ചു.

Read Also: മതവിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം : ജോൺ ബ്രിട്ടാസിനെതിരെ ബിജെപി രാജ്യസഭ ചെയർമാന് പരാതി നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button