രാജ്യത്ത് ഐടി ഹാർഡ്‌വെയർ നിർമ്മാണം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഹാർഡ്‌വെയർ നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി അടങ്കൽ തുക വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 7,350 കോടി രൂപയിൽ നിന്ന് 20,000 കോടി രൂപയായാണ് പിഎൽഐ ഉയർത്തുക. പ്രധാനമായും മാക്ബുക്ക്, ഐപാഡ് എന്നിവയുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ, പിഎൽഐ സ്കീം മുഖാന്തരം കമ്പനിക്ക് നാല് വർഷത്തിനുള്ളിൽ 1 ശതമാനം മുതൽ 4 ശതമാനം വരെ പ്രോത്സാഹന പിന്തുണ കേന്ദ്രസർക്കാർ നൽകുന്നുണ്ട്. പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുന്നതോടെ, ഇവ 5 ശതമാനമായി ഉയർത്താനാണ് സാധ്യത. ആപ്പിളിനു പുറമേ, പ്രമുഖ നിർമ്മാതാക്കളായ ഡെൽ, എച്ച്പി തുടങ്ങിയ കമ്പനികളെ ആകർഷിക്കാനുളള നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി ആഗോള മാനുഫാക്ചറിംഗ് ഹബ്ബ് എന്ന പദവിയിലേക്ക് ഉയരാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പിഎൽഐ സ്കീമിന് കീഴിൽ നിരവധി പ്രോത്സാഹന പദ്ധതിയും, വലിയ ഫണ്ട് വിഹിതവും ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: ‘ഓപറേഷൻ കാവല്‍’ : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Post Your Comments