Latest NewsSaudi ArabiaNewsInternationalGulf

ജനുവരി 6 വരെ മഴ തുടരും: ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ

റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജനുവരി 6 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മഴയോടൊപ്പം ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും, തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Read Also: മൂന്നാമത്തെ റഷ്യക്കാരനും ഒഡീഷയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു, റഷ്യന്‍ സ്വദേശികളുടെ മരണത്തില്‍ ഞെട്ടി ഇന്ത്യ

അസീർ, ബാഹ, മക്ക, മദീന തുടങ്ങിയ മേഖലകളിലും, ഖാസിം, ഹൈൽ, തബൂക്, ജൗഫ്, നോർത്തേൺ ബോർഡർ മേഖലകളുടെ ഏതാനും സ്ഥലങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, നജ്റാൻ, ജിസാൻ തുടങ്ങിയ മേഖലകളിലും മഴ പെയ്‌തേക്കാം.

തബൂക് മേഖലയിലും, രാജ്യത്തിന്റെ വടക്കൻ മേഖലകളിലുമുള്ള ഉയരമേറിയ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച്ചയുണ്ടാകും. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി വേദിയിൽ തർക്കം; വിധികർത്താവിനെ മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button