Latest NewsCinemaMollywoodNews

റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു: റെജി പ്രഭാകരൻ സംവിധായകൻ, ധ്യാൻ ശ്രീനിവാസൻ നായകൻ

രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്രരംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത്.

ഏറെ അംഗീകാരങ്ങൾ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സുഖമായിരിക്കട്ടെ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് റെജി പ്രഭാകർ. ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഏറെ സ്വാധീനിക്കുന്ന ജീവിതഗന്ധിയായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read Also:- ആ ചോദ്യം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല, എന്നോട് ദേഷ്യപ്പെട്ട് കാറിൽ നിന്നും എന്നെ ഇറക്കി വിട്ടു: പോൾസൺ

മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. മറ്റഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു. മലയോര പശ്ചാത്തലത്തിലൂടെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button