ബഡ്ജറ്റ് റേഞ്ചിൽ 7 സീറ്റർ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് മാരുതി സുസുക്കിയുടെ മോഡലുകളിലൊന്നായ മാരുതി ഇക്കോ വാൻ. വിപണിയിൽ പുറത്തിറക്കിയത് മുതൽ നിരവധി ആവശ്യക്കാരാണ് ഇക്കോ മോഡലിന് ഉള്ളത്. 2022 മാരുതിയെ സംബന്ധിച്ചിടത്തോളം അൽപം തിരിച്ചടി സൃഷ്ടിച്ചെങ്കിലും, കമ്പനിയുടെ പ്രതീക്ഷക്കൊത്ത് വിറ്റഴിക്കാൻ സാധിച്ച മോഡൽ തന്നെയാണ് മാരുതി എക്കോ വാൻ. 2022 ഡിസംബറിൽ മാത്രം ഏകദേശം 10,581 യൂണിറ്റ് ഇക്കോകൾ വിറ്റഴിച്ചിട്ടുണ്ട്. ഈ മോഡലിന്റെ പ്രധാന പ്രത്യേകതകൾ അറിയാം.
ഒന്നിലധികം മോഡലുകളിലാണ് മാരുതി സുസുക്കി ഇക്കോ പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ 5 സീറ്റർ സ്റ്റാൻഡേർഡ്, 5 സീറ്റർ എസി, 7 സീറ്റർ സ്റ്റാൻഡേർഡ്, 7 സീറ്റർ എസി, ആംബുലൻസ്, ആംബുലൻസ് ഷെൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഇക്കോ വാൻ ഇപ്പോൾ കൂടുതൽ ശക്തമായ 1.2 ലിറ്റർ, കെ 12 സി, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ എന്നിവയിൽ സജ്ജീകരിച്ചിരിക്കുന്നു. മാരുതി സുസുക്കി ഇക്കോ വാനിന്റെ ഈ പുതിയ എഞ്ചിൻ പരമാവധി 80 bhp കരുത്തും 104.4 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.
Also Read: ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഈ മോഡൽ വാഹനത്തിന്റെ പ്രധാന പ്രത്യേകത മൈലേജ് തന്നെയാണ്. 2022 മാരുതി സുസുക്കി ഇക്കോ വാനിന്റെ സിഎൻജി പതിപ്പ് 26.78 km/kg മൈലേജും, ഇക്കോ വാനിന്റെ പെട്രോൾ പതിപ്പ് 19.71km/l മൈലേജും നൽകുന്നു. 5 സീറ്റർ സ്റ്റാൻഡേർഡ് വേരിയന്റിന് 5.13 ലക്ഷം രൂപയും (എക്സ്-ഷോറൂം, ഇന്ത്യ), മാരുതി സുസുക്കി ഇക്കോയുടെ സിഎൻജി വേരിയന്റിന് 6.44 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം, ഇന്ത്യ) വില.
Post Your Comments