Latest NewsNewsInternational

‘ഇതിനായിരുന്നുവെങ്കിൽ അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കേണ്ടിയിരുന്നില്ല’: കണ്ണീരോടെ യുവതി – വീഡിയോ വൈറൽ

അഫ്‌ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ അവിടുത്തെ സ്ത്രീകളുടെ ജീവിതം ദുരിതപൂർണമായി. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും ഹനിക്കുന്ന നടപടികളാണ് നിലവിൽ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. തനിച്ചു പുറത്തു പോകുന്നതിനോ വിദ്യാഭ്യാസത്തിനോ ഒന്നുമുള്ള സ്വാതന്ത്ര്യം അവിടുത്തെ സ്ത്രീകൾക്കില്ല. ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സർവ്വകലാശാല വിദ്യാഭ്യാസവും ജോലിയും താലിബാൻ ഭരണകൂടം എന്നന്നേക്കുമായി വിലക്കിയത്.

ഇപ്പോഴിതാ സ്ത്രീകളോട് ഭരണാധികാരികൾ മൃഗങ്ങളെക്കാൾ മോശമായി പെരുമാറുന്നു എന്നാണ് അഫ്ഗാനിലെ 19 വയസ്സുകാരി പറഞ്ഞത്. ഇവരുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയുണ്ടായി. ലോക രാജ്യങ്ങളടക്കം അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ അപലപിച്ചു മുന്നോട്ട് വരികയുണ്ടായി. ഇതാദ്യമായിട്ടാണ് ഒരു പെൺകുട്ടി താലിബാനെതിരെ ശബ്ദമുയർത്തുന്നത്. സർവ്വകലാശാലയിൽ പോകാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടി അതിന് കഴിയാതെ വന്നതോടെയാണ്, പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിൽ ചേരുന്നതിൽ നിന്ന് തടഞ്ഞുകൊണ്ടുള്ള താലിബാൻ ഭരണത്തിനെതിരെ പരസ്യമായി പ്രതികരിച്ചത്.

തന്റെ കുടുംബത്തിൽ നിന്നും ഇതുവരെ ഒരു സ്ത്രീകൾക്കാർക്കും ഉന്നത പഠനത്തിന് പോകാൻ കഴിഞ്ഞിരുന്നില്ലെന്ന് ഇവർ പറയുന്നു. അവർക്ക് അതിനുള്ള സാമ്പത്തിക സ്ഥിതി ആയിരുന്നു ഇല്ലാതിരുന്നതെങ്കിൽ, തന്നെ അതിന് അനുവദിക്കാത്തത് താലിബാൻ ഭരണകൂടവും അവരുടെ പ്രാകൃത നിയമങ്ങളുമാണെന്ന് പെൺകുട്ടി വ്യക്തമാക്കുന്നു.

‘ഈ രാജ്യത്ത് മൃഗങ്ങൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് എവിടെ വേണമെങ്കിലും പോകാൻ കഴിയും. പക്ഷേ പെൺകുട്ടികളായ തങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും ഉള്ള അവകാശം ഇല്ല. ഈ രീതിയിൽ അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കേണ്ടിയിരുന്നില്ല’, എന്ന് പെൺകുട്ടി നിറകണ്ണുകളോടെ പറയുന്നു. ബി.ബി.സിയോട് ആയിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button