ശൈത്യകാലത്ത് നന്നായി കഴിക്കുക. വറുത്തതോ, കൊഴുപ്പുള്ളതോ, പഞ്ചസാരയോ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഇവ ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ശൈത്യകാലത്ത് വ്യായാമം ശീലമാക്കുക. യോഗ, നൃത്തം, എയറോബിക്‌സ്, ഹോം വ്യായാമങ്ങള്‍ അല്ലെങ്കില്‍ ധ്യാനം എന്നിവയിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാം. ചിട്ടയായ വ്യായാമം ഫിറ്റ്നായിരിക്കാനും ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്താനും സഹായിക്കുന്നു.
വൃക്ക, രക്തക്കുഴലുകള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. ഈ അസുഖങ്ങള്‍ ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പുകവലി നിര്‍ത്തുക. കാരണം ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Post Your Comments