Latest NewsUAENewsInternationalGulf

വാഹനങ്ങളുടെ ടെസ്റ്റിംഗിനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കും: ആർടിഎ

ദുബായ്: വാഹനങ്ങളുടെ ടെസ്റ്റിംഗ് നടത്താനായി ആഴ്ചയിൽ 7 ദിവസവും സൗകര്യം ഒരുക്കാൻ ദുബായ്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 2 മാസത്തേക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.

Read Also: സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി വേദിയിൽ തർക്കം; വിധികർത്താവിനെ മാറ്റി

ആളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ എല്ലാദിവസവും വാഹന പരിശോധനയ്ക്കുള്ള സൗകര്യം സ്ഥിരമാക്കാനാണ് ആർടിഎയുടെ തീരുമാനം. 8-ാം തീയതി മുതൽ അൽ മുത്തകമേല വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്‌ട്രേഷൻ സെന്റർ, തസ്ജീൽ യൂസ്ഡ് കാർ മാർക്കറ്റ് സെന്റർ എന്നിവിടങ്ങളിലാണ് 7 ദിവസവും പരിശോധന നടത്തുന്നത്.

ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് സേവനം ലഭ്യമാകുക. വാഹനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇവിടെ പരിശോധിക്കുക.

Read Also: പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ വന്‍ വർധനവ്; അറിയാം ഇന്ത്യൻ റെയിൽവേയുടെ പോയ വർഷത്തെ വരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button