ദുബായ്: എയർപോർട്ട് ട്രാൻസ്പോർട്ട് റിസർവേഷനുകൾക്കായി സേവനം ആരംഭിച്ച് യൂബർ. ദുബായ് വിമാനത്താവളവുമായി സഹകരിച്ചാണ് യൂബർ പുതിയ സേവനം ആരംഭിച്ചത്. വിനോദ സഞ്ചാരികളുടെ വരവ് കൂടുതലായതിനാൽ നഗരത്തിൽ മെച്ചപ്പെട്ട ഓൺ-ഗ്രൗണ്ട് ഗതാഗതം പ്രദാനം ചെയ്യുന്നതിനായാണ് നടപടി.
തങ്ങളുടെ ഏറ്റവും പുതിയ ഫീച്ചറും യൂബർ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിലെ ‘ട്രാവൽ’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് റൈഡർമാർ അവരുടെ ഗൂഗിൾ അക്കൗണ്ടുമായി യുബർ പ്രൊഫൈലുകൾ ലിങ്ക് ചെയ്തുകഴിഞ്ഞാൽ, അത് വരാനിരിക്കുന്ന യാത്രാ പ്ലാനുകൾ പ്രദർശിപ്പിക്കും. ഹോട്ടൽ, ഫ്‌ളൈറ്റ് ബുക്കിംഗുകൾ എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേക സ്ഥലങ്ങളിലേക്ക് യൂബർ റിസർവ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.
ദുബായ് ഇന്റർനാഷണലിലെ പുതിയ വെഹിക്കിൾ സ്റ്റേജിംഗ് ഏരിയയിൽ 125-ലധികം വാഹനങ്ങൾ ഉണ്ടായിരിക്കുമെന്നാണ് യൂബർ അറിയിച്ചിട്ടുള്ളത്.
Read Also: കോർപ്പറേറ്റ് മേഖലയെ ശക്തിപ്പെടുത്തൽ: യുഎഇയിൽ പുതിയ കുടുംബ ബിസിനസ് നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വരും
Post Your Comments