രാജ്യത്തെ പ്രമുഖ പാലുൽപ്പന്ന വിതരണക്കാരായ അമുൽ സഹകരണ സംഘങ്ങളുമായി ലയിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, 5 സഹകരണ സംഘങ്ങളുമായാണ് ലയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ലയന നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ലയനത്തിലൂടെ മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി വഴി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ലാഭം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതായിരിക്കും.
മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം അയൽ രാജ്യങ്ങളിലേക്കും പാലുൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. പ്രധാനമായും ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്തെ പാലുൽപ്പാദനം ഇരട്ടിയാക്കാനാണ് അമുൽ ലക്ഷ്യമിടുന്നത്.
Also Read: ടെലികോം ബിസിനസിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
കഴിഞ്ഞ 12 വർഷത്തിനിടയിൽ അമുലിന്റെ പാൽ സംഭരണം 190 ശതമാനമായാണ് ഉയർന്നത്. കൂടാതെ, പാൽ സംഭരണ വില 143 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
Post Your Comments