
സാധാരണയായി പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പുകളും, ഐഫോണുകളും നിർമ്മിക്കുന്ന ബ്രാൻഡാണ് ആപ്പിൾ. അതിനാൽ, പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പിൾ ഓരോ ഉൽപ്പന്നവും വിപണിയിൽ എത്തിക്കുന്നത്. എന്നാൽ, പതിവിലും വ്യത്യസ്ഥമായി ഇത്തവണ ബജറ്റിൽ ഒതുങ്ങുന്ന തരത്തിൽ കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് അവതരിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ ഈ മാക്ബുക്ക് അടുത്ത വർഷം രണ്ടാം പകുതിയോടെ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന.
ആപ്പിൾ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന വില കുറഞ്ഞ ലാപ്ടോപ്പിന് 45,000 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിൽ വില പ്രതീക്ഷിക്കാവുന്നതാണ്. സാധാരണയായി 80,000 രൂപയ്ക്ക് മുകളിലുള്ള ലാപ്ടോപ്പുകളാണ് ആപ്പിൾ പുറത്തിറക്കാറുള്ളത്. അതേസമയം, ബജറ്റ് റേഞ്ച് സെഗ്മെന്റിലേക്കുള്ള ആപ്പിളിന്റെ കടന്നുവരവ് ഗൂഗിളിന്റെ ക്രോംബുക്കുകൾക്കും, വിവിധ എൻട്രി ലെവൽ വിൻഡോസ് ലാപ്ടോപ്പുകൾക്കും ഭീഷണിയായിരിക്കുമെന്നാണ് വിലയിരുത്തൽ. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം വിൽക്കുന്ന ലാപ്ടോപ്പുകളിൽ ഭൂരിഭാഗവും 30,000 രൂപയിൽ താഴെ ഉള്ളവയാണ്.
Also Read: യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു:22 കാരൻ പിടിയിൽ
Post Your Comments