KollamNattuvarthaLatest NewsKeralaNews

ഭാ​ര്യാ​പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : യുവാവ് അറസ്റ്റിൽ

പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം വി​നീ​ത് ഭ​വ​നി​ൽ വി​പി​ൻ ആ​ണ് (27) അറസ്റ്റിലാ​യ​ത്

പാ​രി​പ്പ​ള്ളി: ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭാ​ര്യാ​പി​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാൾ പൊ​ലീ​സ്​ പി​ടിയിൽ. പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം വി​നീ​ത് ഭ​വ​നി​ൽ വി​പി​ൻ ആ​ണ് (27) അറസ്റ്റിലാ​യ​ത്.

Read Also : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു; പരോക്ഷ വിമർശനവുമായി കെ മുരളീധരൻ

സ്ഥി​രം ​മ​ദ്യ​പാ​നി​യും ല​ഹ​രി​ക്ക് അ​ടി​മ​യു​മാ​യ പ്ര​തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സ​ഹി​ക്ക​വ​യ്യാ​തെ എ​ഴി​പ്പു​റ​ത്തു​ള്ള വീ​ട്ടി​ൽ പി​താ​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു യു​വ​തി. ക​ഴി​ഞ്ഞ​മാ​സം 22-ന് ​മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഭാ​ര്യ​യെ ത​ന്നോ​ടൊ​പ്പം അ​യ​ക്ക​ണ​മെ​ന്ന് ആ​​ക്രോ​ശി​ച്ച്​ ബ​ഹ​ളം ഉ​ണ്ടാ​ക്കി. ഭാ​ര്യാ​പി​താ​വാ​യ പ്ര​സാ​ദ് അ​തി​ന് ത​യാ​റാ​യി​ല്ല. ഈ ​വി​രോ​ധ​ത്തി​ൽ കൈ​യി​ൽ ക​രു​തി​യി​രു​ന്ന മാ​ര​കാ​യു​ധം​ കൊ​ണ്ട് പ്ര​സാ​ദി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ൽ കു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​സാ​ദ് പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ​തു​കൊ​ണ്ട് വ​ല​തു​കൈ​ക്കാണ് കു​ത്തേ​റ്റത്.

പാ​രി​പ്പ​ള്ളി സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ്​​കു​മാ​ർ, സാ​ബു​ലാ​ൽ, എ​സ്.​സി.​പി.​ഒ നൗ​ഷാ​ദ്, സി.​പി.​ഒ സ​ജീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button