പുതുവർഷാഘോഷം: സോഷ്യൽ മീഡിയയിൽ ദുബായിലെ റെസ്‌റ്റോറന്റ് ബിൽ വൈറലാകുന്നു

ദുബായ്: സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ദുബായിലെ ഒരു റെസ്‌റ്റോറന്റ് ബിൽ. പുതുവർഷപ്പിറവിക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഡിസംബർ 31ന് രാത്രിയിലുള്ള റെസ്‌റ്റോറന്റ് ബില്ലാണിത്. 6,20,926.61 ദിർഹമാണ് ഈ റസ്റ്റോറന്റ് ബില്ലിലെ ആകെ തുക. ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയാൽ ഏതാണ്ട് 1.25 കോടി രൂപ വരും ഇത്.

Read Also: ലൈംഗിക പീഡനം നടന്നിട്ടില്ല, അഞ്ജലിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ ഇല്ല: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ദുബായ് ഡൗൺടൗണിലെ ഒരു റസ്റ്റോറന്റിൽ നിന്നുള്ള ബില്ല്, ഇവിടുത്ത ജനറൽ മാനേജറായ മെർട് തുർക്‌മെൻ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുള്ളത്. ആദ്യത്തേതല്ല, അവസാനത്തേതുമല്ല എന്ന അടിക്കുറിപ്പോടെയാണ് ഈ ബിൽ ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്. 18 പേർക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾക്കുള്ള ബില്ലാണ് ഇത്. ബില്ല് ആർക്കാണ് ലഭിച്ചതെന്നോ മറ്റ് കാര്യങ്ങളോ ഒന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൗൺടൗണിലെ റസ്റ്റോറന്റുകളിലും കഫേകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അബുദാബിയിലെ ഒരു റസ്റ്റോറന്റിലെ 6,15,065 ദിർഹത്തിന്റെ ബില്ലും സമാനമായ തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

Read Also: നോർത്ത് ഇന്ത്യയിൽ സങ്കികൾ കത്തിച്ചത് നടൻ്റെ ഫ്ലക്സ്, ക്യൂബളത്തിൽ സഹപ്രവർത്തകന്റെ ജീവനോപാധി തന്നെ കത്തിച്ച് കമ്മികൾ!!

Share
Leave a Comment