
ആറ്റിങ്ങൽ: പട്ടാപ്പകൽ നടുറോഡിൽ മധ്യവയസ്കനെ കുത്തി പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പഴഞ്ചിറ കാട്ടുവിള വീട്ടിൽ ചപ്രകുമാർ എന്ന കുമാർ ആണ് (45) അറസ്റ്റിലായത്. കടയ്ക്കാവൂർ ശാസ്താം നടക്ക് സമീപം പിറക്കരി പുത്തൻവീട്ടിൽ സുനിൽകുമാറിനെയാണ് (53) പ്രതി ആക്രമിച്ചത്.
ഞായറാഴ്ച രാവിലെ 10-ന് നിലയ്ക്കാമുക്ക് ജങ്ഷനിലാണ് സംഭവം. ന്യൂ ഇയർ ദിനത്തിൽ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതിനുള്ള വിരോധത്തിലാണ് സുനിൽകുമാറിനെ പ്രതി ആക്രമിച്ചത്. നിലയ്ക്കാമുക്ക് ജങ്ഷനിൽ ഇടിക്കട്ടകൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ആയിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിനെ നാട്ടുകാർ ചേർന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചു.
Read Also : വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പ് : സംഭവം തൃശൂരിൽ
കടയ്ക്കാവൂർ ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ ഐ.പി.എസ്, വർക്കല ഡിവൈ.എസ്.പി പി. നിയാസ് എന്നിവരുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ്.എസ്, എ.എസ്.ഐ രാജീവ്, സി.പി.ഒ മാരായ ശ്രീഹരി, സുജിൽ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments