പത്തനംതിട്ട ; പത്തനംതിട്ട നഗരത്തില്‍ അയ്യപ്പന്റെ 133 അടി ഉയരമുള്ള ശില്‍പം നിര്‍മ്മിക്കാന്‍ പദ്ധതി. 34 കിലോമീറ്റര്‍ അകലെ നിന്നുവരെ കാണാവുന്ന രീതിയിലാകും ശില്‍പമെന്നാണു സംഘാടകര്‍ പറയുന്നത്. പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാണ് സമുദ്രനിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ. ചുട്ടിപ്പാറയുടെ മുകളില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണു പദ്ധതി.
യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപമാണു നിര്‍മ്മിക്കുക. 25 കോടിയാണു പ്രതീക്ഷിക്കുന്ന ചെലവ്. പന്തളത്തുനിന്നു നോക്കിയാല്‍ കാണാവുന്ന പോലെയാകും ശില്‍പമെന്നു സംഘാടകര്‍ പറയുന്നു. കോണ്‍ക്രീറ്റിലാണു തയാറാക്കുക. ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമാണു സ്ഥലം.
ക്ഷേത്ര ട്രസ്റ്റാണു നിര്‍മ്മാണം ആലോചിക്കുന്നത്. ആഴിമലയിലെ ശിവശില്‍പം നിര്‍മിച്ച ശില്‍പി ദേവദത്തന്റെ നേതൃത്വത്തിലാകും നിര്‍മ്മാണം. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ചാണു പദ്ധതിയൊരുങ്ങുന്നത്.
Post Your Comments