KottayamKeralaNattuvarthaLatest NewsNews

ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന യുവതി മരിച്ചു

കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്.

Read Also : മതപരിവർത്തനത്തിന്റെ പേരിൽ സംഘർഷം, പ്രദേശവാസികൾ പള്ളി തകർത്തു: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

രണ്ട് ദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ടു ദിവസം മുമ്പ് അടച്ചുപൂട്ടിയ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചിരുന്നെന്നാണ് സംശയം.

പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ മാത്രമേ മരണകാരണം പുറത്തുവരൂ എന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button