തൃശൂർ: തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം. ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
Read Also : സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം നടന്നത്. കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ഒമ്പത് വയസ്സുള്ള ആരവ്, ചെറൂളിയിൽ വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു(19) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആരവിന് ഇടതു കൈയിലും വിഷ്ണുവിന് വലതു കൈയിലും ആണ് കടിയേറ്റത്.
പരിക്കേറ്റ ഇരുവരെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments