കശ്മീർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഹിന്ദുക്കളുടെ വീടുകളിലേക്ക് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് ഭീകരർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി സമാധാനപരമായ ജമ്മു മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണമായിരുന്നു പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ നടന്നത്.
ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്, രണ്ട് തീവ്രവാദികൾ വനത്തിലൂടെ കടന്ന് ഹിന്ദു സമുദായത്തിന്റെ മൂന്ന് വീടുകളിൽ അതിക്രമിച്ച് കയറി, താമസക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആധാർ കാർഡ് മുഖേനയാണ് ആദ്യം ഇരകളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ച ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
ശ്വാസകോശ അര്‍ബുദം; നഖങ്ങളിൽ കാണുന്ന ഈ ലക്ഷണം ശ്രദ്ധിക്കാതെ പോകരുത്
’10 മിനിറ്റിനുള്ളിൽ വെടിവയ്പ്പ് അവസാനിച്ചു. ആദ്യം, അവർ അപ്പർ ഡാംഗ്രിയിലെ ഒരു വീട് ആക്രമിച്ചു, തുടർന്ന് അവർ 25 മീറ്റർ മാറി അവിടെ നിരവധി ആളുകളെ വെടിവച്ചു. 25 മീറ്റർ അകലെയുള്ള മറ്റൊരു വീടിന് നേരെയും അവർ വെടിവച്ചു. ആകെ 10 പേർക്ക് വെടിയേറ്റു, അതിൽ മൂന്ന് പേർ രജൗരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സിവിലിയനെ ജമ്മുവിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ മറ്റ് രണ്ട് പേർക്കൊപ്പം മരണത്തിന് കീഴടങ്ങി,’
കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദിയുമായി ഒരാള്‍ പിടിയില്‍
രാത്രി ഏഴ് മണിയോടെ വെടിയൊച്ചകൾ കേട്ടതായും കുറച്ച് സമയത്തിന് ശേഷം അവയുടെ തീവ്രത വർധിച്ചതായും ഡാംഗ്രിയിലെ സർപഞ്ച് ദീരജ് കുമാർ പറഞ്ഞു. പിന്നീട്, തീവ്രവാദികൾ വെടിയുതിർക്കുന്നതായി തനിക്ക് കോളുകൾ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജൗരി പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അപ്പർ ഡാംഗ്രി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന് പിന്നിലുള്ള സായുധരായ തീവ്രവാദികളെ പിടികൂടാൻ സൈന്യവും സിആർപിഎഫും ചേർന്ന് വൻ തിരച്ചിൽ ആരംഭിച്ചതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് വ്യക്തമാക്കി.
Post Your Comments