Latest NewsKeralaNews

253 തസ്തികയില്‍ വിജ്ഞാപനം ഇറക്കി പി.എസ്.സി

 

തിരുവനന്തപുരം: വിവിധ വിഷയത്തില്‍ അധ്യാപകര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍, സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നിവ ഉള്‍പ്പെടെ 253 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം.

Read Also:  നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി : കട തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേരള സിവില്‍ പൊലീസ് സര്‍വീസില്‍ എസ്ഐ (ട്രെയിനി), ആസൂത്രണ ബോര്‍ഡില്‍ ചീഫ്, പൊതുമരാമത്തും ജലസേചനവും വകുപ്പുകളില്‍ അസി. എന്‍ജിനിയര്‍, കോളേജുകളില്‍ വിവിധ വിഷയത്തില്‍ അസി. പ്രൊഫസര്‍, കോളേജ് ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ഹൈസ്‌കൂള്‍, എല്‍പി അധ്യാപകര്‍ എന്നിവയാണ് മറ്റ് പ്രധാന തസ്തികകള്‍. എല്‍ഡി ടൈപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് എന്നീ തസ്തികകളിലേക്കുള്ള പട്ടികജാതി– പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക നിയമനവും സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ വിജ്ഞാപനങ്ങളും ഉള്‍പ്പെടും. ഫെബ്രുവരി ഒന്നിനു രാത്രി 12ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button