KeralaLatest NewsNews

പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം; ഇന്ധന കമ്പനിക്ക് പൊലീസ് നൽകാനുള്ള കുടിശിക  ഒരു കോടി; സഹായം തേടി ഡിജിപി കത്ത് നല്‍കി 

തിരുവനന്തപുരം: കേരള പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം. തലസ്ഥാനത്ത് ഒരു ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇന്ധന കമ്പനിക്ക് പൊലീസ് നൽകാനുള്ള കുടിശിക ഒരു കോടിയാണ്. ഇതോടെ ,സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി. ഇന്ധ ക്ഷാമം നേരിട്ടതോടെ പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതേസമയം, പൊലീസിൽ പരാജയപ്പെട്ട ബോഡി വോണ്‍ ക്യാമറ പദ്ധതി പഠനം പോലും നടത്താതെ അതേപടി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.

ഒരു കോടി രൂപ ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പൊലീസ് ഉപേക്ഷിച്ചിരിക്കെയാണ് 89 ലക്ഷം മുടക്കി യൂണിഫോമിൽ ഘടിപ്പിക്കുന്ന 356 ക്യാമറകൾ വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോഡി ക്യാമറകൾ വാങ്ങുന്നതെന്നാണ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button