ദോഹ: ചൈനീസ് യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഖത്തർ. ചൈനയിൽ നിന്നു ഖത്തറിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് നാളെ മുതൽ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചൈനയിൽ നിന്നു വരുന്ന ഖത്തരി പൗരന്മാർ, പ്രവാസി താമസക്കാർ, സന്ദർശകർ തുടങ്ങിയവരെല്ലാം 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം.
വാക്സിനേഷൻ സ്റ്റേറ്റസ് എന്തായാലും പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് ഖത്തർ നിർദ്ദേശം നൽകി. രാജ്യത്തെ ജനതയുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: ‘നന്ദി മോദി ജി, അഴിമതി കൊണ്ട് തകർത്ത നാടിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചതിന്’: സന്ദീപ് വാര്യർ
Post Your Comments