മതപരിവർത്തനത്തിന്റെ പേരിൽ സംഘർഷം, പ്രദേശവാസികൾ പള്ളി തകർത്തു: പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

നാരായൺപൂർ: മതപരിവർത്തനത്തിന്റെ പേരിലുണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന സംഭവത്തിൽ ആദിവാസി വിഭാഗവും ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാരും തമ്മിലായിരുന്നു സംഘർഷം. സംഭവത്തിനിടെ പ്രദേശവാസികൾ പള്ളി തകർത്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രദേശത്ത് നിലയുറപ്പിച്ച പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.

സ്ഥലത്ത് 2022 ഡിസംബർ 31ന്, ആദിവാസി വിഭാഗങ്ങളും ക്രിസ്ത്യൻ ഗോത്രവർഗക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിന് പിന്നാലെ മതപരിവർത്തനങ്ങൾക്കെതിരെ ഗോത്രവർഗ സമുദായങ്ങളിലെ അംഗങ്ങൾ പ്രതിഷേധ റാലികൾ നടത്തി. തിങ്കളാഴ്ച ആദിവാസി സമാജം അംഗങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

മഞ്ജു വാര്യര്‍, ഗിന്നസ് പക്രു.. എത്രയെത്ര കലാപ്രതിഭകള്‍ : സ്കൂള്‍ കലോത്സവ ഓര്‍മകള്‍ പങ്കിട്ട് വീണ ജോര്‍ജ്

ക്രമസമാധാന പാലിനത്തിനായി പ്രദേശത്ത് പോലീസുകാരെ വിന്യസിച്ചിരുന്നുവെങ്കിലും
പ്രതിഷേധം രൂക്ഷമാവുകയും ജനക്കൂട്ടം പള്ളി തകർക്കുകയുമായിരുന്നു.സംഘർഷത്തിൽ പരിക്കേറ്റ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share
Leave a Comment